Skip to main content

ലീഗല്‍ മെട്രോളജി; പുന: പരിശോധനാ ക്യാമ്പ് നടത്തും

കൊല്ലം ലീഗല്‍ മെട്രോളജി അസിസ്റ്റന്റ്‌റ് കണ്‍ട്രോളര്‍ ഓഫീസിന്റെ പരിധിയിലുള്ള കൊല്ലം കോര്‍പ്പറേഷന്‍, പെരിനാട്, പനയം, കുണ്ടറ, മയ്യനാട്, തൃക്കരുവ   പഞ്ചായത്തുകളിലെ വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങള്‍  വാര്‍ഷിക പുന:പരിശോധന നടത്തി മുദ്ര ചെയ്യുന്നതിന്  ക്യാമ്പ്  സംഘടിപ്പിക്കും. ഏപ്രില്‍ 23 ന് രാവിലെ 10:30 മുതല്‍ 12:30 വരെ തൃക്കരുവ പഞ്ചായത്ത് ഓഫീസിലും    ഉച്ചയ്ക്ക്  രണ്ട്  മുതല്‍ നാല് വരെ കടവൂര്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലും  28ന്   രാവിലെ 10:30 മുതല്‍ ഒന്ന് വരെ കര്‍ബല ജംഗ്ഷന് സമീപമുള്ള ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസിലുമാണ് ക്യാമ്പ്. മത്സ്യമാംസ മാര്‍ക്കറ്റുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍, വഴിയോര കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങളും   ഹാജരാക്കി മുദ്ര ചെയ്യേണ്ടതാണ്.  ഫോണ്‍:  8281698022.
 
 
 

date