Skip to main content

സൗജന്യ തൊഴിൽമേളയുമായി അസാപ് കേരള

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന കേന്ദ്രമായ അസാപ് കേരളയുടെ കഴക്കൂട്ടത്തുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  ഏപ്രിൽ 26 ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ മേളയിൽ 200 ൽ അധികം തൊഴിലവസരങ്ങൾ ലഭ്യമാക്കും. താൽപ്പര്യമുള്ളവർ http://tiny.cc/Jobfairregistration എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9495999693, 9633665843.

പി.എൻ.എക്സ് 1689/2025

date