Skip to main content

മത്സ്യതൊഴിലാളികളെ പുനര്‍വിന്യസിക്കും

മുതലപ്പൊഴിയിലുള്ള മത്സ്യതൊഴിലാളികളുടെ താല്‍ക്കാലിക പുനര്‍വിന്യാസത്തിന്റെ ഭാഗമായി  തങ്കശ്ശേരി, വാടി, മൂതാക്കര, ജോനകപ്പുറം ലാന്റിംഗ് സെന്ററുകളില്‍ വള്ളങ്ങള്‍ അടുപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാന്‍ ജില്ലാ കലകട്‌റുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ടോയ്‌ലറ്റ് സംവിധാനങ്ങള്‍, സി.സി.ടി.വി, ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്തി. ലൈറ്റ് ഫിഷിംഗ് തടയുന്നതിനായി കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്, മത്സ്യത്തൊഴിലാളി വൊളന്റിയേഴ്‌സ് എന്നിവരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കും. കളര്‍കോഡ്, രജിസ്ട്രേഷന്‍, ലൈസന്‍സ്  എന്നിവ പാലിക്കാതെയുളള മത്സ്യബന്ധനവും അശാസ്ത്രീയമായ മത്സ്യബന്ധനരീതികളും നിരോധിച്ചിട്ടുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date