Skip to main content

റോഡ് നാടിന് സമര്‍പ്പിച്ചു

ആന്റണി ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മഹിമപ്പടി അംഗന്‍വാടി 90 സെന്റ് റോഡ് നാടിനു സമര്‍പ്പിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് റോഡ് ഒരുക്കിയിരിക്കുന്നത്. 

ഈ വാര്‍ഡിലെ ഏറ്റവും പ്രധാനപ്പെട്ടതും, പ്രദേശത്തെ നേര്യമംഗലവുമായി ബന്ധിപ്പിക്കുന്ന സമാന്തര പാതയും കൂടിയാണ് ഈ റോഡ്. പദ്ധതി യാഥാര്‍ത്ഥ്യമായതോടെ കാലങ്ങളായുള്ള പദേശവാസികളുടെ ആവശ്യത്തിനാണ് പരിഹാരം ഉണ്ടായത്.

 

റോഡിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

date