Post Category
വെളിച്ചം പദ്ധതി: കോതമംഗലത്ത് 2 ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു
വെളിച്ചം പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭയില്‍ രണ്ട് ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാന്‍ ആന്റണി ജോണ്‍ എം.എല്‍.എ യുടെ നേത്യത്വത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വെളിച്ചം.
പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപവും, ഗൊമേന്തപടിയിലും സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു . ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ ടോമി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അഡ്വ.ജോസ് വര്‍ഗീസ്, കെ.വി തോമസ്, സിബി സ്‌കറിയ, രമ്യ വിനോദ് ,ജോണി കുര്യപ്പ്, കെ.ജെ ജോര്‍ജ്, കെ.സി ഷോബി, ഒ.ഡി ബിജു, ജോണി പുളിക്കല്‍, മാര്‍ട്ടിന്‍ കീഴെമാടന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments