Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്ക് കുക്ക്, ആയ, വാച്ച്മാൻ തസ്തികകളിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ, ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മാനേജർ ഇൻ ചാർജ്, ഡോ. അംബേദ്കർ വിദ്യാ നികേതൻ സി.ബി.എസ്.ഇ സ്കൂൾ, ഇഞ്ചക്കൽ, ഞാറനീലി, ഇലഞ്ചിയം പി.ഒ, പാലോട്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി മേയ് 5 ന് വൈകിട്ട് 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 9495243488.
പി.എൻ.എക്സ് 1696/2025
date
- Log in to post comments