Skip to main content

സര്‍ക്കാര്‍ കലണ്ടര്‍ തയ്യാറായി

2018 ലെ കേരള സര്‍ക്കാര്‍ കലണ്ടര്‍ തിരുവനന്തപുരം ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസിലെ പബ്ലിക്കേഷന്‍ കൗണ്ടര്‍, അച്ചടി വകുപ്പിന് കീഴിലുളള കേരളത്തിലെ വിവിധ ജില്ലാ ഫോറം സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ വില്പനയ്ക്ക് തയ്യാറായി.  നികുതി ഉള്‍പ്പെടെ 29 രൂപയാണ് വില.  നിശ്ചിത വിലയില്‍ നിന്നും കൂട്ടി വില്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ dir.printing@kerala.gov.in ല്‍ അച്ചടി വകുപ്പ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താം.  10 കലണ്ടര്‍  ഒന്നിച്ച് വാങ്ങുമ്പോള്‍ ഒരു കലണ്ടര്‍ സൗജന്യമായി ലഭിക്കും.

പി.എന്‍.എക്‌സ്.5105/17

date