Skip to main content

ഏറനാട് താലൂക്ക്തല ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗം ചേർന്നു

ഏറനാട് താലൂക്ക്തല ഭക്ഷ്യോപദേശക വിജിലൻസ് സമിതി യോഗം ചേർന്നു. ഏറനാട് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിന് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ നേതൃത്വം നൽകി. ഏറനാട് തഹസിൽദാർ (ഭൂരേഖ) കെ.എസ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ കെ. അബ്ദുൾ ഗഫൂർ മുൻയോഗ മിനുട്‌സ് വായിച്ചു.സംസ്ഥാനത്ത് തന്നെ ഇ-കെ.വൈ.സി മസ്റ്ററിംഗ് ഏറ്റവും ആദ്യം 95 ശതമാനം എത്തിച്ചുവെന്ന നേട്ടത്തിന് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറെ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു. ഗുരുതരരോഗ ബാധിതർക്ക് മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന നിർദ്ദേശം കമ്മിറ്റി മുന്നോട്ടു വെച്ചു. പൊതുവിപണി പരിശോധന കൂടുതൽ ശക്തമാക്കണമെന്നും അനധികൃത റേഷൻ കാർഡുകൾ കണ്ടെത്തുന്ന തിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.  രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അസൈൻ കാരാട്ട്, വല്ലാഞ്ചിറ നാസർ, അക്ബർ മീനായി, പി.കെ അബ്ദുറഹിമാൻ, കെ. ഹംസ, നൗഷാദ് മണ്ണിശ്ശേരി, സി.പി. അനസ്, ആനക്കയം പഞ്ചായത്ത് പ്രസിഡൻറ് അടോട്ട് ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഏറനാട് താലൂക്ക് സപ്ലൈ ഓഫീസർ എൻ. ഷീജ സ്വാഗതവും റേഷനിംഗ് ഇൻസ്‌പെക്ടർ കെ.പി അബ്ദുനാസർ നന്ദിയും പറഞ്ഞു.
 

date