Skip to main content

കാൺമാനില്ല

മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി വെള്ളമടത്തിൽ അയ്യൂബ് (65) എന്നയാളെ കാൺമാനില്ല. ഏപ്രിൽ ഒന്നിന് പുലർച്ചെ അഞ്ചോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു. ഏകദേശം 154 സെ.മീ ഉയരം, കറുത്ത നിറം, ശരീരം മുഴുവൻ കറുത്ത പാടുകൾ, വ്യക്തതയില്ലാത്ത സംസാരശൈലി.  കാണാതാകുമ്പോൾ വെള്ളമുണ്ട്, റോസ് ചെക്ക് ഷർട്ട് എന്നിവയായിരുന്നു ധരിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ: 0494 2460331, എസ്.എച്ച്.ഒ: 9497987164, സബ് ഇൻസ്‌പെക്ടർ: 9497980685 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

date