ട്യൂഷൻ അധ്യാപക നിയമനം
പട്ടികജാതി വികസന വകുപ്പിന്റെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴിൽ നന്നംമുക്കിൽ പ്രവർത്തിക്കുന്ന മൂക്കുതല ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്ക് ട്യൂഷൻ നൽകുന്നതിനായി അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ഫിസിക്കൽ സയൻസ്, നാചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങൾക്കായി ഓരോ അധ്യാപകരെയും യുപി വിഭാഗത്തിൽ ആകെ മൂന്ന് അധ്യാപകരെയുമാണ് നിയമിക്കുന്നത്. ഹൈസ്‌കൂൾ അധ്യാപകർക്ക് 6000 രൂപയും യുപി അധ്യാപകർക്ക് 4500 രൂപയും ഓണറോറിയം ലഭിക്കും. ബിരുദവും ബിഎഡ്/ടിടിസി(ഡി.എൽഎഡ്) യോഗ്യതയുള്ള പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് ഏപ്രിൽ 30നകം അപേക്ഷിക്കണം. ഫോൺ: 7012517764, 9188920074.
- Log in to post comments