Post Category
ലേലം
കൊണ്ടോട്ടി സബ്ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്ത 18,000 ലിറ്റർ ഡീസലും ഇത് സൂക്ഷിച്ച 1000 ലിറ്റർ സംഭരണ ശേഷിയുള്ള പ്ലാസ്റ്റിക് കണ്ടെയ്നറുകളും ലേലം ചെയ്യുന്നു. തേഞ്ഞിപ്പലം പഞ്ചായത്തിലെ കൊയപ്പപാടത്തുള്ള പെരിഞ്ചേരിമാട്ടിൽ അബ്ദുൽ സലാമിന്റെ ഉടമസ്ഥതതയിലുള്ള കെട്ടിടത്തിൽ ഏപ്രിൽ 25ന് രാവിലെ 10.30നാണ് ലേലം. താത്പര്യമുള്ളവർക്ക് 24ന് വൈകീട്ട് നാലിന് മുമ്പായി തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0494 2462917.
date
- Log in to post comments