Post Category
എന്റെ കേരളം പ്രദർശന വിപണന മേളയിൽ വാണിജ്യ സ്റ്റാളുകൾക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മെയ് ഏഴു മുതൽ 13 വരെ മലപ്പുറം കോട്ടക്കുന്നിൽ നടക്കുന്ന 'എന്റെ കേരളം 'പ്രദർശന വിപണന മേളയിൽ വാണിജ്യ സ്റ്റാളുകൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.എം.ഇ –ഉദ്യം രജിസ്ട്രേഷൻ നേടിയിട്ടുളള ഉൽപാദനം, സേവനം, കരകൗശലം എന്നീ മേഖലകളിലെ സംരംഭങ്ങൾക്ക് അപേക്ഷ നൽകാം. ഉദ്യം പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുളള അപേക്ഷകൾ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഏപ്രിൽ 29നകം നൽകണം. ഫോൺ : 0483-2737405.
date
- Log in to post comments