Skip to main content

അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം

പൂവളപ്പ്തെരു അങ്കണവാടി കം ക്രഷിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് തലശ്ശേരി മുനിസിപ്പാലിറ്റി 44-ാം വാര്‍ഡിലെ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ള 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ് സി / എസ്ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷ വയസ്സിളവ് ലഭിക്കും. 44-ാം വാര്‍ഡിലെ സ്ഥിര താമസക്കാരിയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ മെയ് 16 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി ഐ.സി.ഡി.എസ് ഓഫീസില്‍ എത്തിക്കണം.

ഫോണ്‍: 04902344488

 

date