ഇലക്ട്രോണിക് വീല്‍ ചെയര്‍ വിതരണം
എംപിഎല്‍എഡിഎസ് പദ്ധതി പ്രകാരം ഷാഫി പറമ്പില്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്നു. ചൊക്ലി ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ്, കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ്, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റിയിലെ 22-ാം വാര്‍ഡ് എന്നിവിടങ്ങളിലെ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന ശിശുവികസന പദ്ധതി ഓഫീസറുടെ സാക്ഷ്യപത്രവും സഹിതം ഏപ്രില്‍ 28 ന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 8281999015
- Log in to post comments