ജോബ് ഡ്രൈവ്
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് ഏപ്രില്‍ 26 ന് രാവിലെ 10ന് ജോബ് ഡ്രൈവ് നടത്തും. ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, സെയില്‍സ് ഡെവലപ്മെന്റ് മാനേജര്‍ ട്രൈനി, സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, മാര്‍ക്കറ്റിങ് ഓഫീസര്‍, ഐ.ടി. സെയില്‍സ് ഫീല്‍ഡ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നവര് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റതവണ രജിസ്ട്രേഷന് ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 2505204, 8289847817
- Log in to post comments