Skip to main content

ഹോസ്റ്റല്‍ പ്രവേശനം : അപേക്ഷ ക്ഷണിച്ചു  

മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തുകളിലെ തച്ചമ്പാറ, പൊറ്റശ്ശേരി, അഗളി എന്നിവിടങ്ങളിലെ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 20 വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.
2025-2026 അധ്യായന വര്‍ഷത്തില്‍ അഞ്ച് മുതല്‍ പത്ത് വരെ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ടവരാണ് അപേക്ഷിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, യൂണിഫോം, നൈറ്റ് ഡ്രസ്സ്, ബാഗ്, ചെരുപ്പ് എന്നിവ സൗജന്യം. ആകെ സീറ്റുകളുടെ  10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് സമുദായങ്ങളിലുള്ളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ മണ്ണാര്‍ക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട പ്രീമെട്രിക് ഹോസ്റ്റലുകളിലോ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 8547630125 തച്ചമ്പാറ : 9447837103, പൊറ്റശ്ശേരി: 9447944858, അഗളി: 9846815786

date