Post Category
അപേക്ഷ ക്ഷണിച്ചു
സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ മലയാള ഭാഷ പഠന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 'പച്ച മലയാളം' കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മലയാള ഭാഷാപഠനത്തിലൂടെ വൈജ്ഞാനിക സമ്പത്ത് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറ് മാസത്തെ കോഴ്സാണ് പച്ചമലയാളം. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസുള്‍പ്പടെ 4000 രൂപയാണ് കോഴ്സ് ഫീസ്. www.literacymissionkerala.org എന്ന വൈബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍: 0491 2505179
date
- Log in to post comments