Skip to main content

സാംക്രമികേതര രോഗങ്ങളും കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങളും: കൂടിയാലോചനാ യോഗം 24 ന്

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സാംക്രമികേതര രോഗങ്ങളും കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ഏപ്രിൽ 24 ന് സംസ്ഥാനതല കൂടിയാലോചനായോഗം സംഘടിപ്പിക്കും. രാവിലെ  10ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കുന്ന യോഗം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ അദ്ധ്യക്ഷത വഹിക്കും.  യുണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് കൗശിക് ഗാംഗുലി വിഷയം അവതരിപ്പിക്കും. കമ്മിഷൻ അംഗങ്ങളായ ബി മോഹൻകുമാർജലജമോൾ റ്റി സിസിസിലി ജോസഫ്എൻ സുനന്ദസെക്രട്ടറി ഷൈനി ജോർജ്  എന്നിവർ സന്നിഹിതരാകും. ഉദ്ഘാടന ശേഷം നടക്കുന്ന ചർച്ചകളിൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് അസിസ്റ്റന്റ് ഡയറക്ടറും എൻസിഡി/ എൻടിസിപി സ്റ്റേറ്റ് നോഡൽ ഓഫീസറുമായ ഡോ ബിപിൻ കെ ഗോപാൽ വിഷയം അവതരിപ്പിക്കും. കമ്മിഷൻ അംഗങ്ങളായ ഡോ. എഫ് വിൽസൺ,  കെ കെ ഷാജുചൈൽഡ് ഹെൽത്ത് ആൻഡ് റെയർ ഡിസീസസ്  സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ രാഹുൽ യു ആർ എന്നിവർ മോഡറേറ്റർമാരാകും.

പി.എൻ.എക്സ് 1706/2025

date