Skip to main content

ഹോസ്റ്റൽ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ പഴയങ്ങാടി ഗവ. പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതൽ പത്താം ക്ലാസ്സ് വരെയുള്ള പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാം. പട്ടികജാതിക്കാരുടെ അഭാവത്തിൽ പട്ടികവർഗക്കാരെയും പരിഗണിക്കും. മറ്റു സമുദായങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കായി മൂന്ന് സീറ്റുകളുണ്ട്. സൗജന്യ താമസം, ഭക്ഷണം, ട്യൂഷൻ, രാത്രികാല പഠന മേൽനോട്ടത്തിന് റസിഡന്റ് ട്യൂട്ടർ സേവനം എന്നിവയോടൊപ്പം പ്രതിമാസ പോക്കറ്റ് മണി, മറ്റ് അലവൻസുകൾ, യൂണിഫോം, നൈറ്റ് ഡ്രസ്സ് എന്നിവയും ലഭിക്കും. ജാതി സർട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്‌കൂളിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം മെയ് 15 വരെ അപേക്ഷിക്കാം. അപേക്ഷ കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 8848680653, 9605996032

date