പ്രളയ പ്രതിരോധ തയ്യാറെടുപ്പ് മോക്ഡ്രിൽ ഇന്ന്
റീബിൾഡ് കേരള പ്രോഗ്രാം ഫോർ റിസൽട്‌സ് പദ്ധതിയുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടി, കില എന്നിവർ സംയുക്തമായി നടത്തുന്ന
വൈക്കം-കടുത്തുരുത്തി ക്ലസ്റ്ററിന്റെ പ്രളയ പ്രതിരോധ തയാറെടുപ്പ് മോക്ഡ്രില്ലിന് മുന്നോടിയായുള്ള ടേബിൾ ടോപ് യോഗം ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തി. പ്രളയ പ്രതിരോധ തയ്യാറെടുപ്പ് മോക്ഡ്രിൽ 23ന്(ബുധൻ) രാവിലെ 11 മണിയ്ക്ക് ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ആറ്റുവേലക്കടവിൽ നടത്തും.
ടേബിൾടോപ് യോഗം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി യോഗം ഉദ്ഘാടനം ചെയ്തു.
വൈക്കം തഹസിൽദാർ എ.എൻ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത, ജില്ലാ ഡി.എം. പ്ലാൻ കോർഡിനേറ്റർ അനി തോമസ്, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ, പോലീസ്, ഫയർ ഫോഴ്‌സ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ സേനാ പ്രവർത്തകർ, കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികൾ, കില പ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments