Skip to main content

ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

വിഴിഞ്ഞം അസാപ്പ്  കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിൽ ആരംഭിക്കുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 450 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് 18,000 രൂപയാണ് ഫീസ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും.

രജിസ്റ്റര്‍ ചെയ്യാന്‍ https://csp.asapkerala.gov.in/courses/general-fitness-trainer എന്ന ലിങ്ക് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999697

date