Post Category
നിയമസഭ യുവജനക്ഷേമവും യുവജനകാര്യവും സമിതി തെളിവെടുപ്പ് 29ന്
കേരള നിയമസഭ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 29ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുന്നു. ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച ഹര്‍ജികളിന്മേല്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ തെളിവെടുപ്പ് നടത്തും. പുതിയ പരാതികളും യോഗം സ്വീകരിക്കും. യുവജനങ്ങള്‍/ യുവജന സംഘടനകള്‍ എന്നിവരില്‍ നിന്നും പുതിയ പരാതികളും സ്വീകരിക്കുന്നതാണ്.
വ്യക്തികള്‍ / സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് യോഗത്തില്‍ നേരിട്ട് ഹാജരായി സമിതി അധ്യക്ഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
date
- Log in to post comments