Post Category
സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
അഴിയൂര്‍ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍, സ്ഥിരം സമിതി അധ്യക്ഷരായ അനിഷ ആനന്ദസദനം, അബ്ദുല്‍ റഹീം പുഴക്കല്‍ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം സുനീര്‍ കുമാര്‍, വി ഇ ഒമാരായ സോജോ എ നെറ്റോ, പി വി പ്രത്യുഷ രാജ് വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments