ഭൗമ ദിനാചരണം നടത്തി
ലോക ഭൗമ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും സോഷ്യല്‍ ഫോറസ്ട്രി റേഞ്ചിന്റെയും നേതൃത്വത്തില്‍ എന്‍സിസി ജില്ലാ യൂണിറ്റിന്റെ സഹകരണത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വെസ്റ്റ്ഹില്‍ എന്‍സിസി ആസ്ഥാനത്ത് നടന്ന പരിപാടി മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.കെ മഹേഷ് അധ്യക്ഷത വഹിച്ചു. 2024ലെ വനമിത്ര അവാര്‍ഡ് ജേതാവ് ദേവിക ദീപക്കിനെ ചടങ്ങില്‍ അനുമോദിച്ചു. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സയിന്റിസ്റ്റ് ഡോ. ജാഫര്‍ പാലോട്ട് ബോധവത്കരണ ക്ലാസെടുത്തു. സാമൂഹിക വനവത്കരണ വിഭാഗം കോഴിക്കോട് ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സത്യപ്രഭ, എന്‍സിസി കമാന്‍ഡര്‍ മാത്യു പി മാത്യു, സമൂഹിക വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ എ പി ഇംതിയാസ്, എ പി സത്യന്‍, പി പി മോഹനന്‍, കെ എന്‍ ദിവ്യ, കെ കെ ബൈജു, സി അനൂപ് കുമാര്‍, കെ എന്‍ ബിജേഷ്, എം സി വിജയകുമാര്‍, പി ജാലിസ്, ബി അഖിലേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments