Skip to main content

പൂരം എക്‌സിബിഷൻ 2025; ഹോമിയോപ്പതി പവലിയൻ ഉദ്ഘാടനം ചെയ്തു

പൂരം എക്‌സിബിഷനിലെ ഹോമിയോപ്പതി പവലിയൻ  പി ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃശൂർ ഹോമിയോ ഡിഎംഒ ലീനാറാണി അധ്യക്ഷത വഹിച്ചു. സ്റ്റാൾ ഡിസൈൻ ചെയ്ത ഹോമിയോപ്പതി ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനായ സുനിൽ ബാബുവിനെ ചടങ്ങിൽ ആദരിച്ചു.
 ചെമ്പുക്കാവ് ഡിവിഷൻ കൗൺസിലർ റെജി ജോയ് ചാക്കോള, പവലിയൻ കൺവീനർ ഡോക്ടർ ജയമ്മ ജോസഫ്, ഹോമിയോപ്പതി ഡിപാർട്ട്‌മെന്റ് ജീവനക്കാർ, നാഷണൽ ആയുഷ്മിഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date