Post Category
തൊഴിൽ രജിസ്‌ടേഷൻ ഏപ്രിൽ 23 വരെ
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൃശൂർ എഞ്ചിനിയറിംഗ്, വിമല കോളേജുകളിൽ ഏപ്രിൽ 26 ന് നടക്കുന്ന മെഗാ ജോബ് ഫെയറിൽ അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 23ന് അവസാനിക്കും്. കെ ഡിസ്‌കിന്റെ ഡിസബ്ലിയു എം എസിൽ രജിസ്റ്റർ ചെയ്തവർക്ക് യോഗ്യതയും അഭിരുചിയും അനുസരിച്ചുള്ള ജോലികൾക്ക് അപേക്ഷിക്കാം. തദ്ദേശീയ , ദേശീയ, അന്തർദ്ദേശീയ തൊഴിൽ ദാതാക്കൾ പങ്കെടുക്കുന്നതാണ് തൊഴിൽ മേള. അതത് തദ്ദേശസ്ഥാപനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനും തൊഴിലിന് അപേക്ഷിക്കാനും പരിശീലനത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോൺ- 8714611481, 9745722064
date
- Log in to post comments