Skip to main content

പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം

  ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള ശാസ്താംകോട്ട ആണ്‍കുട്ടികള്‍ക്കുളള പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും പെണ്‍കുട്ടികള്‍ക്കായുള്ള കുന്നത്തൂര്‍, പോരുവഴി പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും നിലവിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച്  മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ, ജനറല്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് അവസരം.   നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, 2025 മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് എന്നിവ സഹിതം  മെയ് 15 വൈകിട്ട് അഞ്ചിനകം   ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം. ഭക്ഷണം, യൂണിഫോം, ട്യൂഷന്‍ സൗകര്യം എന്നിവ സൗജന്യമാണ്.  ഫോണ്‍: 9188920053, 9497287693.
 

 

date