Post Category
പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: മെയ് 15 വരെ അപേക്ഷിക്കാം
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം -അടിസ്ഥാനകോഴ്‌സിന്റെ പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ മെയ് 15 വരെ നീട്ടി. മറ്റ് ഭാഷകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 17 വയസ് പൂര്‍ത്തിയാവരായിരിക്കണം. ഒരു വര്‍ഷമാണ് കോഴ്‌സ്. 60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസുമാണ്. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയും ആണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിനെ സമീപിക്കാം. ഫോണ്‍ -0468 2220799, www.literacymissionkerala.org.
date
- Log in to post comments