Skip to main content

ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അധ്യാപക നിയമന അവസരം

       തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്ത അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 7 ഒഴിവുകളുണ്ട്. താഴെ പറയുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

       എൽ.പി.എസ്.ടി (കാഴ്ചപരിമിതി – 1, കേൾവി പരിമിതി - 1), യു.പി.എസ്.ടി (കേൾവി കുറവ് - 2), ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (കാഴ്ചപരിമിതി - 1), എച്ച്.എസ്.ടി ഗണിതം (കേൾവി കുറവ് - 1), എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് (കാഴ്ച പരിമിതി - 1).

യോഗ്യത : എച്ച്.എസ്.ടി ഗണിതം – ഗണിതം / സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ബിരുദം, ബിഎഡ് / ബി ടി പാസായിരിക്കണം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.

ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി – പത്താം ക്ലാസ് പാസായിരിക്കണം. ഹിന്ദി വിഷയത്തിൽ ബിരുദം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.

എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് – ടി. വിഷയത്തിൽ ബിരുദവും ബി.എഡ് / ബി ടി പാസായിരിക്കണം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.

യു.പി.എസ്.ടി – പത്താം ക്ലാസ് പാസായിരിക്കണം. ടി ടി സി, ഡി എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.

എൽ.പി.എസ്.ടി – പത്താം ക്ലാസ് / പ്രീഡിഗ്രി / എച്ച്.എസ്.സി പാസായിരിക്കണം. ടിടിസി, ഡി.എഡ് / ഡി.എൽ.എഡ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം.

വയസ് 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ്)

       നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മേയ് 2 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2462654.

പി.എൻ.എക്സ് 1750/2025

 

date