Post Category
ശിലാസ്ഥാപനം നിർവഹിച്ചു
പാറളം ഗ്രാമപഞ്ചായത്തിലെ ചേനം ക്ഷീര വ്യവസായ സഹകരണ സംഘത്തിൻ്റെ പുതിയ കെട്ടിടം നിർമ്മാണത്തിൻ്റെ ശിലാസ്ഥാപനം
ബ്ലോക്ക് പഞ്ചായത്ത് സി സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. 2023 - 24 വർഷത്തെ എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, ഗ്രാമപഞ്ചായത്ത് അംഗം സുബിത സുഭാഷ്, പി ബി ഷാജൻ തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments