കേരളം കൂടെയുണ്ട് മുന്നോട്ടുള്ള യാത്രയില്‍,' രാമചന്ദ്രന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
കേരളം കൂടെയുണ്ട് ഇനി മുന്നോട്ടുള്ള യാത്രയില്‍,' കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ ഭാര്യ ഷീലയെ ആശ്വസിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
വേര്‍പാടിന്റെ മൗനം ഘനീഭവിച്ചു നിന്ന ഇടപ്പള്ളി മങ്ങാട് നീരാഞ്ജനത്തില്‍ (ഏപ്രില്‍ 27) രാവിലെ 11.30 നാണ് മുഖ്യമന്ത്രി എത്തിയത്.
ഭീകരുടെ ആക്രമണത്തില്‍ അച്ഛന്റെ ജീവന് പൊലിഞ്ഞപ്പോഴും പകച്ചു നില്‍ക്കാതെ വിപദി ധൈര്യത്തോടേയും, ആപദ് ഘട്ടത്തിൽ സഹായിച്ചവർക്ക് വളരെ കൃതജ്ഞതോടെയുമായിരുന്നു രാമചന്ദ്രന്റെ മകള്‍ ആരതി പ്രതികരിച്ചത്. ഈ ധൈര്യം ദു:ഖകാലത്തെ മറികടക്കാന്‍ തുടർന്നും പ്രേരണയാകട്ടെ എന്ന് കുടുംബത്തെ ആശ്വസിപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു.
രാമചന്ദ്രന്റെ മകന് അരവിന്ദ്, മരുമക്കള്‍ ശരത്, വിനീത എന്നിവരെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
കൊച്ചുമക്കളായ ദ്രുപദിനേയും, കേദാറിനേയും അടുത്തു വിളിച്ച് സ്കൂള്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു
- Log in to post comments