Skip to main content
കുളിര്‍മ ബോധവത്കരണ പരിപാടി വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തദ്ദേശ സ്ഥാപനങ്ങള്‍ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ആസൂത്രണം ചെയ്യണം -മന്ത്രി എ കെ ശശീന്ദ്രന്‍

കൂള്‍ റൂഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുകയാണെങ്കില്‍ നഗരങ്ങളില്‍ വരാന്‍ പോകുന്ന അര്‍ബന്‍ ഹീറ്റ് ഐലന്‍ഡ് ഇംപാക്ട് പ്രതിഭാസത്തെ പരിധിവരെ നിയന്ത്രിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും കഴിയുമെന്നും അതിനനുയോജ്യമായ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും വനംവന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും എന്റര്‍പ്രണര്‍ഷിപ് ഡെവലപ്പ്മെന്റ് സൊസെറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'കുളിര്‍മ' ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂള്‍ റൂഫ് സാങ്കേതികവിദ്യ പ്രോത്സാഹിപ്പിച്ച് കെട്ടിടങ്ങളിലെ ചൂട് കുറക്കുകയും ഫാനുകളുടെയും എയര്‍ കണ്ടീഷനറുകളുടെയും ഉപയോഗം കുറക്കുകയും ചെയ്യുന്ന പദ്ധതിയാണ് കുളിര്‍മ. 
പുത്തൂര്‍ യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ വി പി മനോജ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ തുഷാര, ഇ പി സഫീന, ഇഡിഎസ് പ്രസിഡന്റ് അഡ്വ. പി ജാനകി, ഇ നൂര്‍ജഹാന്‍, പുത്തൂര്‍ യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സതീശന്‍ എന്നിവര്‍ സംസാരിച്ചു. ഇഎംസി റിസോഴ്സ് പേഴ്സണ്‍ പി ജാനകി പദ്ധതി വിശദീകരിച്ചു. 

date