Skip to main content

നീലക്കുറിഞ്ഞി ജില്ലാതല പ്രശ്‌നോത്തരി ഇന്ന് (ഏപ്രില്‍ 29)

 നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ സംസ്ഥാന തലത്തില്‍ വിദ്യാകിരണം മിഷനുമായി ചേര്‍ന്ന് നടത്തുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവത്തിന്റെ ജില്ല ഉദ്ഘാടനവും  ചിത്രപ്രദര്‍ശനവും  പ്രശ്‌നോത്തരിയും ഇന്ന് ( ഏപ്രില്‍ 29) രാവിലെ 9.30ന് കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം നിര്‍വഹിക്കും.  സമാപന യോഗ ഉദ്ഘാടനവും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നടത്തും.
ജില്ലയിലെ 11 വിദ്യാഭ്യാസ ഉപജില്ല കേന്ദ്രങ്ങളിലായി ഏഴ്, എട്ട്, ഒമ്പത്  ക്ലാസുകളില്‍ പഠിക്കുന്ന ഏകദേശം 400 കുട്ടികള്‍ ബ്ലോക്ക്തല പ്രശ്‌നോത്തരിയില്‍  പങ്കെടുത്തു.  ഓരോ ബ്ലോക്കില്‍ നിന്നും നാല്  കുട്ടികളെയാണ് ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്. ജില്ലാതല മത്സരത്തില്‍ വിജയിക്കുന്ന നാല് കുട്ടികള്‍ക്ക് മെയ് 16,17,18 തീയതികളിലായി മൂന്നാര്‍, അടിമാലിയിലെ ഹരിതകേരളം മിഷന്റെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനകേന്ദ്രം എന്നിവിടങ്ങളില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

date