Skip to main content

സംസ്ഥാനത്തെ മൃഗാശുപത്രികള്‍ രണ്ടുദിവസം 24 മണിക്കൂറും  പ്രവര്‍ത്തിക്കും -മന്ത്രി കെ.രാജു

സംസ്ഥാനത്ത് ചുഴലിക്കാറ്റിനും പ്രകൃതിദുരന്തങ്ങള്‍ക്കുമുളള സാധ്യത മുന്‍നിര്‍ത്തി ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാന്‍ മന്ത്രി കെ.രാജു അടിയന്തര നിര്‍ദേശം നല്‍കി.  സംസ്ഥാനത്തെ മൃഗാശുപത്രികള്‍ അടുത്ത രണ്ടു ദിവസത്തേക്ക് 24 മണിക്കൂറും  പ്രവര്‍ത്തിക്കും.  പ്രകൃതി ദുരന്തത്തില്‍ പക്ഷിമൃഗാദികള്‍ക്ക് പരിക്കുപറ്റിയാല്‍ അടിയന്തര ചികിത്സാ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.

പി.എന്‍.എക്‌സ്.5114/17

date