Skip to main content

മഴയ്ക്കും കാറ്റിനും സാധ്യത; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം : ജില്ലാ കളക്ടര്‍

    കനത്ത മഴയ്ക്കും കാറ്റിനുമുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പുല ര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. 
    ജില്ലയിലെ മലയോര മേഖലയില്‍ വൈകിട്ട് ആറിനും രാവിലെ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കണം. വൈദ്യുത തടസ്സം ഉണ്ടാകുവാന്‍ സാധ്യത യുള്ളതിനാല്‍ മൊബൈല്‍ ഫോണുകള്‍, എമര്‍ജന്‍സി ലൈറ്റുകള്‍ എന്നിവ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണം. മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കണം. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ അടിയന്തര ആവശ്യത്തിനുള്ള മരുന്ന് സൂക്ഷിക്കണം. വാഹനങ്ങള്‍ മരങ്ങള്‍ക്ക് കീഴി ല്‍ നിര്‍ത്തിയിടരുത്. മലയോര റോഡുകള്‍ പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. കടല്‍തീരത്തും മലയോര മേഖലയിലും ജലാശയങ്ങളിലും വിനോദ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസത്തേക്ക് ഒഴിവാക്കണം. ജനറേറ്റര്‍, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതണം. 
    വൈകിട്ട് ആറിനും പകല്‍ ഏഴിനും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണം. കാനന പാതയിലൂടെയുള്ള യാത്ര ഒഴിവാക്കണം. ശക്തമായ മഴയുള്ള അവസരത്തില്‍ സന്നിധാനത്തും തിരികെ പോകുന്നതിനും തിരക്ക് കൂട്ടരുത്. മരങ്ങള്‍ക്ക് താഴെയും നീരുറവകള്‍ക്ക് മുന്നിലും വിശ്രമിക്കരുത്. പുഴകളിലും നീരുറവകളിലും കുളിക്കുന്നത് രണ്ട് ദിവസത്തേക്ക് ഒഴിവാക്കുക. പമ്പാ സ്നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കണം.         
                                            (പിഎന്‍പി 3212/17)

date