Skip to main content

കുന്നംകുളം സബ് ട്രഷറി ഓഫീസ് കെട്ടിടനിര്‍മ്മാണം; എ.സി മൊയ്തീന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു

സംസ്ഥാന ധനകാര്യ വകുപ്പിന്റെ ബജറ്റ് വിഹിതം ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന കുന്നംകുളം സബ് ട്രഷറി കെട്ടിടത്തിന്റെ നിര്‍മ്മാണ സ്ഥലം എ.സി മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ചു.  

സബ് ട്രഷറി ഓഫീസ് നിലനിന്നിരുന്ന സ്ഥലത്തെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 1.65 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. ഒറ്റ നിലയിലായി 2000 ച. അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ വെയ്റ്റിംഗ് ഏരിയ, കാഷ് കൗണ്ടര്‍, ജെഎസ്, എസ്ടിഒ ക്യാബിനുകള്‍, പത്ത് കൗണ്ടറുകള്‍, സ്‌റ്റ്രോംഗ് റൂം, ഗാര്‍ഡ് റൂം, റെക്കോര്‍ഡ് റൂം, പൊതുജനങ്ങള്‍ക്കുള്ള ടോയ്‌ലറ്റ്, റാംപ്, സ്റ്റെയര്‍റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡാണ് പദ്ധതി നിര്‍വ്വഹിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ ഈ ആഴ്ചയില്‍ തന്നെ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

date