എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 16 മുതല്‍
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ കേരളം' പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിക്കും. വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. മേളയ്ക്കായി രൂപീകരിച്ച ഉപസമിതികള്‍ സമയബന്ധിതമായി ക്രമീകരണം പൂര്‍ത്തിയാക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ആവശ്യപ്പെട്ടു.
വിവിധ വകുപ്പുകളുടെ 188 സ്റ്റാളുകള്‍ ക്രമീകരിക്കും. ശുചിത്വമിഷനും നഗരസഭയും മാലിന്യസംസ്കരണം നിര്‍വഹിക്കും. ശുദ്ധജല ലഭ്യതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കും. സാംസ്കാരിക പരിപാടി, സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ തീംസ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. മേളയില്‍ സര്‍ക്കാര്‍ സേവനവും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ്കുമാര്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, വിവര പൊതുജന സമ്പര്‍ക്കവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര് പ്രമോദ് കുമാര്‍, എഡിഎം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എന്‍ അനില്‍കുമാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments