Post Category
ആദ്യദിനം ആവേശമായി സൂരജ് സന്തോഷിന്റെ സംഗീത സായാഹ്നം
കോഴിക്കോടിനെ സംഗീത സാന്ദ്രമാക്കി ലൈവ് മ്യൂസിക് കോൺസെർട്ടുമായി സൂരജ് സന്തോഷ്. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെയും സരസ് മേളയുടെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മലയാളം, തമിഴ് ഗാനങ്ങളുമായാണ് സൂരജും സംഘവും ബീച്ചിൽ ഒഴുകിയെത്തിയ ആസ്വാദകരെ ആവേശഭരിതരാക്കിയത്.
‘അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനെ’ എന്ന ഗാനത്തോടെയാണ്
സംഗീതവിരുന്ന് തുടങ്ങിയത്. പരിപാടി ആസ്വദിക്കാൻ ആയിരങ്ങളാണ് ബീച്ചിലേക്ക് ഒഴുകിയെത്തിയത്. മേളയിൽ ഇന്ന് (മെയ് 4) രാത്രി ഏഴ് മണിക്ക് ചെങ്ങന്നൂർ ശ്രീകുമാറും മൃദുല വാര്യറും നയിക്കുന്ന മെലഡി നൈറ്റ് അരങ്ങേറും.
date
- Log in to post comments