Skip to main content

ഇന്റര്‍വ്യൂ മാറ്റി വെച്ചു

ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പില്‍ റിമോട്ട് സെന്‍സിംഗ് എനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി എറണാകുളം കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ 20/05/2025 ല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ 21/05/2025 ലേക്ക് മാറ്റി വെച്ചു. സ്ഥലം സമയം എന്നിവയില്‍ മാറ്റമില്ല.

 

*സഹകരണ പെന്‍ഷന്‍ പ്രൊഫോമ സിറ്റിംഗ് മെയ് 6 മുതല്‍ 9 വരെ നടക്കും* 

 

സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് സഹകരണ പെന്‍ഷന്‍കാരുടെ നിശ്ചിത പ്രാഫോമ പ്രകാരമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപന അധികാരികളില്‍ നിന്ന് സ്വീകരിക്കാനുള്ള പെന്‍ഷന്‍ ബോര്‍ഡിന്റെ ജില്ലയിലെ സിറ്റിങ്ങ് മെയ് 7 മുതല്‍ 9 വരെ നടക്കും. മെയ് 7 ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളിലും , മെയ് 8 ന് രവിപുരം സെന്‍ട്രല്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലും, മെയ് 9-ന് ആലുവ അര്‍ബന്‍ ബാങ്ക് ഹാളിലും, മാര്‍ക്കറ്റ് റോഡ് ഹെഡ് ഓഫീസിലുമായാണ് സിറ്റിംഗ് നടക്കുന്നത്.

 

സഹകരണ പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിംഗ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജീവന്‍രേഖ വഴിയാണ് പ്രാഫോമ പ്രകാരമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. പെന്‍ഷന്‍ ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉള്‍പ്പെടുത്തിയാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. പെന്‍ഷന്‍കാര്‍, സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക് /സംഘം രേഖകള്‍ ശേഖരിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍/കേരള ബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതിന് ശേഷം ജില്ലകളില്‍ സിറ്റിങ്ങ് നടക്കുന്ന ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടതാണ്

date