Skip to main content
ജില്ലയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവർക്ക്  വാക്‌സിനേഷന്‍ ക്യാമ്പ് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.

252 തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് വാക്‌സിനേഷന്‍ നല്‍കി

 

ജില്ലയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്ന 252 പേര്‍ക്ക്  മാനന്തവാടി ഗവ  മെഡിക്കല്‍ കോളേജില്‍ നിന്നും വാക്‌സിനേഷന്‍ നല്‍കി.  ആശുപത്രി സ്‌കില്‍ ലാബില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പ് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ഹജ്ജ് തീര്‍ത്ഥാടനത്തിനൊരുങ്ങുന്ന എല്ലാവര്‍ക്കും മന്ത്രി  ആശംസകള്‍ നേര്‍ന്നു. മെനിഞ്‌ജോ കോക്കല്‍, ഇന്‍ഫ്‌ളുവന്‍സ, ഓറല്‍ പോളിയോ വാക്‌സിനുകളാണ്  തീര്‍ത്ഥാടകര്‍ക്ക് നല്‍കിയത്. വാക്‌സിനേഷന്‍ ക്യാമ്പില്‍  മാനന്തവാടി  നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി വി എസ് മൂസ്സ, മാനന്തവാടി ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ മൃദുലാല്‍, പി പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ ബി എച്ച് ഹയറുന്നിസ, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ഡി പി എച്ച് എന്‍ മജോ ജോസഫ്, ജില്ലാ ഹജ്ജ് കമ്മറ്റി ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ ജമാലുദ്ധീന്‍ സഅദി എന്നിവര്‍ പങ്കെടുത്തു.

date