*ജില്ലാതല പരിശീലനം സംഘടിപ്പിച്ചു*
ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി വാക്‌സിന്‍ ഉപയോഗിച്ച് പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ (വിപിഡി) സംബന്ധിച്ച് ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, എപ്പിഡെമിയോളജിസ്റ്റുകള്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, വാക്‌സിനേഷന്‍ സാങ്കേതിക ജീവനക്കാര്‍ എന്നിവര്‍ക്കായി ജില്ലാതല പരിശീലനം നല്‍കി. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ലോകാരോഗ്യ ദിനാചരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. കല്‍പ്പറ്റ ഹോളിഡേയ്‌സ് ഹോട്ടലില്‍ നടത്തിയ പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ടി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ സംഘടന സര്‍വൈലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ സന്തോഷ് രാജഗോപാല്‍, ജില്ലാ എ ഇ എഫ് ഐ നോഡല്‍ ഓഫീസര്‍ ഡോ അര്‍ജുന്‍, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ ബിപിന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് മജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments