ഒന്നായ് മുന്നേറാം ക്യാമ്പയിന്‍ നടത്തി
ജില്ലയില്‍ നടന്ന ബ്ലോക്ക് ക്ലസ്റ്റര്‍തല അരങ്ങ് കലോത്സവങ്ങളില്‍ മാനസികാരോഗ്യ പിന്തുണയെപ്പറ്റിയുള്ള ബോധവത്ക്കരണവുമായി ജില്ലാ മിഷന്റെ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒന്നായ് മുന്നേറാം ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളേയും കുട്ടികളേയും സാമൂഹികമായും മാനസികമായും പിന്തുണ നല്‍കുന്നതിനുമായി ജില്ലയില്‍ സ്നേഹിതയും സിഡിഎസ്തല കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഈ പിന്തുണ സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നതിനും അതുവഴി ഈ സേവനങ്ങള്‍ എല്ലാ സ്ത്രീകളും പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുടുംബശ്രീയുടെ അരങ്ങ് കലോത്സവ വേദികളില്‍ ഒപ്പമുണ്ട് ഞങ്ങള്‍ എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ക്യാമ്പയിനിന്റെ ഭാഗമായി സിഗ്നേച്ചര്‍ ക്യാമ്പയിനും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു.
- Log in to post comments