കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഗതാഗത ക്രമീകരണങ്ങള്‍
കിഴക്ക് ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കിഴക്കേ കോട്ടയില്‍ തിരിഞ്ഞ് ഇക്കണ്ട വാരിയര്‍ റോഡ്, ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡ് വഴി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തണം.
തെക്ക് ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ മുണ്ടുപാലത്ത് തിരിഞ്ഞ് ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡ്, കൊക്കാലൈ, റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്. ഈ ബസുകള്‍ തിരികെ മാതൃഭൂമി ജംഗ്ഷന്‍ വഴി ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡ്, ഇക്കണ്ട വാരിയര്‍ റോഡ് ജംഗ്ഷന്‍ വഴി പുതിയ റോഡിലൂടെ വലതുഭാഗത്തേക്ക് ഒല്ലൂര്‍, പാലിയേക്കര ജംഗ്ഷന്‍ എന്നിവിടങ്ങളിലേക്ക് തിരിയേണ്ടതാണ്. പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ശങ്കരയ്യര്‍ റോഡ് ദിവാന്‍ജിമൂല വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി അതേ വഴിയിലൂടെ തന്നെ തിരികെ പോകേണ്ടതാണ്.
ഗതാഗത സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സുരക്ഷിതമായ ഗതാഗതം ഒരുക്കാന്‍ എല്ലാ ബസ് ജീവനക്കാരും ശ്രദ്ധിക്കേണ്ടതാണ്.
- Log in to post comments