അറിയിപ്പുകൾ
അപേക്ഷ ക്ഷണിച്ചു*
മീഡിയ അക്കാദമി തിരുവനന്തപുരം ,കൊച്ചി സെന്ററുകളില്‍ 2025 മെയ് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. എഴുത്തു പരീക്ഷയുടേയും, ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നൂതന സോഫ്റ്റ് വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ ഇളവ് ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ജി-പേ/ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്പ് ലോഡ്ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10.
ഫോണ്‍: 0484 2422275, 9447607073,9400048282
*പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് മോഡൽ പരീക്ഷ നടത്തി*
സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രഥമ പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ മോഡൽ പരീക്ഷ നടത്തി. കളമശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയിൽ ആകെ 28 പഠിതാക്കളാണ് പരീക്ഷ എഴുതിയത്.
അഞ്ച് പുരുഷന്മാരും 25 സ്ത്രീകളും പരീക്ഷ എഴുതി. കോർഡിനേറ്റർ ശ്യാംലാൽ വി.വി, അധ്യാപിക സൗമ്യ പി.എസ് ക്ലറിക്കൽ അസിസ്റ്റന്റ് സുരേഷ് പി.ഡി, അമ്പിളി കെ.എസ്, പ്രേരകുമാരായ ബിന്ദു ലോറൻസ്, രേണുക കെ.ടി തുടങ്ങിയവർ പരീക്ഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എസ് ആർ വി ഹൈസ്കൂളിൽ ആണ് പൊതു അവധി ദിവസങ്ങളിൽ ക്ലാസ് നടത്തി വരുന്നത്.
*പച്ച മലയാളം രണ്ടാം.ബാച്ച രജിസ്ട്രേൻ
ആരംഭിച്ചു*
പച്ചമലയാളം അടിസ്ഥാന കോഴ്സ് രണ്ടാം ബാച്ച് രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ കാലാവധി മെയ് 15 വരെ. ആറ് മാസമാണ് അടിസ്ഥാന കോഴ്സിന്റെ കാലാവധി. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. kslma.keltrone.in സൈറ്റിൽ ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം ഹാർഡ് കോപ്പി രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ മെയ് 15 നകം ലഭ്യമാക്കണം.
വിശദ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരായോ
ഫോൺ :0484-2426596,9496877913, 9447847634
*വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്*
വിമുക്തഭടന്മാര്, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സുസ്ഥിര ജീവനോപാധി വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട വരുമാനം നേടുന്നതിനും വിമുക്തഭടന്മാര്, വിധവകള്‍, അവരുടെ ആശ്രിതര്‍ എന്നിവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി, പരിസ്ഥിതി സൗഹൃദ ബാഗുകള്‍, എല്‍.ഇ.ഡി, ഫാന്‍സി, ജ്വല്ലറി, പാവ, വസ്ത്രം എന്നീ ഉല്പന്നങ്ങളുടെ നിര്‍മ്മാണം, ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മ്മാണം, കാറ്ററിംഗ് പരിശീലനം എന്നീ മേഖലകളില്‍ പരിശീലനം നല്കുന്നു. വിശദവിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ടോ 0484 2422239 നമ്പറിലോ മെയ് എട്ടിന് മുമ്പായി ബന്ധപ്പെടുക. zswoekm@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടാം.
- Log in to post comments