മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രമുഖ ക്യാമറ നിർമ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ലൈറ്റിംഗ്, ലെൻസ്, ചിത്രീകരണം മുതലായവയിൽ ഊന്നൽ നൽകി സമഗ്ര പഠന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. മെയ് 15നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭിക്കും. https://forms.gle/HQmGbLcBmQ9JmSVZ9 എന്ന ലിങ്കിലൂടെ അപേക്ഷ നൽകണം. ഫോൺ: 9447607073, 0484-2422275. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030.
- Log in to post comments