Skip to main content

എന്റെ കേരളം; പോലീസ് മൈതാനിയില്‍  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് എട്ടു മുതല്‍ 14 വരെ ജില്ലയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഒരുക്കങ്ങള്‍ പോലീസ് മൈതാനിയില്‍ പൂര്‍ത്തിയാായി. വകുപ്പുകളുടെ തീം സ്റ്റാളുകളും വിപണന സ്റ്റാളുകളും ക്രമീകരിച്ചു തുടങ്ങി. മെയ് ഏട്ടിന് വൈകിട്ട് അഞ്ച് മണിക്ക് രജിസ്േ്രടഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മേള ഉദ്ഘാടനം ചെയ്യുന്നതോടെ പവലിയനില്‍ ക്രമീകരിച്ചിരുക്കുന്ന സ്റ്റാളുകളില്‍ പൊതുജനങ്ങക്ക് പ്രവേശനം ലഭിക്കും. സാങ്കേതികമായി ഉയര്‍ന്ന നിലവാരത്തിലുള്ള ശീതികരിച്ച പവലിയനിലാണ് മേള നടക്കുന്നത്. ഐപിആര്‍ഡി, പിഡബ്ല്യുഡി, സെന്‍ട്രല്‍ ജയില്‍, അസാപ്, സപ്ലൈക്കോ, എക്സ്സൈസ്, കുടുംബശ്രീ, ഫോറസ്റ്റ് വകുപ്പ്, ബുക്ക് ഫെയര്‍, കെല്‍ട്രോണ്‍, ആയുഷ്, ഹരിത കേരളം മിഷന്‍, മ്യൂസിയം തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍ എന്നിങ്ങനെ 251 സ്റ്റാളുകളാണുള്ളത്. വകുപ്പുകളുടെ സ്റ്റാളുകളില്‍ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍, ടൂറിസം, കിഫ്ബി, കൃഷി, സ്പോര്‍ട്സ്, ഐ പിആര്‍ഡി, കെ എസ് എഫ് ഡി സിയുടെ മിനി തിയേറ്റര്‍, അഗ്‌നി രക്ഷാ സേനയുടെ ഡെമോണ്‍സ്ട്രഷന്‍ തുടങ്ങിയവയാണ് പവലിയന് പുറത്ത് ഒരുങ്ങുന്നത്. കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങളും മേളയോടനുബന്ധിച്ചുണ്ടാകും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

date