മുന്നേറ്റത്തിന്റെ മുഖമാവാം, പുരോഗതി പകര്‍ത്താം; വിവിധ മത്സരങ്ങളുമായി 'എന്റെ കേരളം' മേള
രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് എട്ടിനു തുടങ്ങുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഒരു മിനിറ്റ് റീല്‍സ്, ഫോട്ടോഗ്രാഫി, സെല്‍ഫി മത്സരം, മുഖത്തെഴുത്ത് മത്സരം എന്നിവയാണ് ജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്നത്. മുഖത്തെഴുത്ത് മല്‍സരത്തില്‍ രണ്ടുപേരടങ്ങുന്ന ടീമാണ് പങ്കെടുക്കേണ്ടത്. 12 ന് രാവിലെ 11 മണിക്ക് മത്സരം ആരംഭിക്കും. രാവിലെ 10 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. പ്രകൃതി സൗഹൃദവും ചര്‍മ സൗഹൃദവുമായ സാധനങ്ങള്‍ ഉപയോഗിച്ചായിരിക്കണം മുഖത്തെഴുത്ത്. 60 മിനിറ്റ് മുതല്‍ 90 മിനിറ്റ് വരെയാണ് മത്സര സമയം. എന്റെ കേരളം നടക്കുന്ന പോലീസ് മൈതാനിയിലാണ് മത്സരം നടക്കുക .ആവശ്യമായ എല്ലാ സാമഗ്രികളും മത്സരാര്‍ഥികള്‍ കൊണ്ടുവരണം. മത്സരത്തിന് പ്രായപരിധിയില്ല.
'എന്റെ കേരളം' മെഗാ എക്സിബിഷന്‍ ക്യാമറയില്‍ പകര്‍ത്തി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ തയ്യാറാക്കല്‍, ഫോട്ടോ, സെല്‍ഫി എന്നിവ പകര്‍ത്തല്‍ എന്നീ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ സൃഷ്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെക്കണം. ഏറ്റവുംജനശ്രദ്ധ ആകര്‍ഷിച്ച റീല്‍, ഫോട്ടോഗ്രാഫി, സെല്‍ഫി മത്സര വിജയികള്‍ക്ക് മികച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ പുരസ്‌കാരം നല്‍കും. നാട് നേടിയ പുരോഗതിയുടെ നേരനുഭവങ്ങള്‍ പകര്‍ത്തുവാനുള്ള അവസരമൊരുക്കുകയാണ് മത്സരങ്ങളുടെ ലക്ഷ്യം. മെയ് 14 ന് സമാപന ദിവസം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
- Log in to post comments