Skip to main content

എന്റെ കേരളം; സേവനങ്ങള്‍ സൗജന്യമായി തല്‍സമയം ലഭ്യമാക്കും

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വിവിധ വകുപ്പുകളും ഏജന്‍സികളും പൊതുജനങ്ങള്‍ക്കായി തല്‍സമയ സേവനങ്ങള്‍ ഒരുക്കും. സേവനങ്ങള്‍ സൗജന്യമായിരിക്കും. ഐ.ടി മിഷന്‍, സാമൂഹ്യക്ഷേമം, സിവില്‍ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകള്‍ നേരിട്ട് സേവനം നല്‍കും. ഐടി മിഷന്‍ സ്റ്റാളുകളില്‍ പുതിയ ആധാര്‍ കാര്‍ഡിനും ആധാര്‍ തിരുത്തലുകള്‍ക്കും അവസരമുണ്ടാകും. പുതിയ ആധാര്‍ കാര്‍ഡിനായി 18 വയസ്സിന് താഴെയുള്ളവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡ് എന്നിവയും 18 വയസ്സിന് മുകളിലുള്ളവര്‍ വോട്ടര്‍ ഐഡി, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി എത്തണം. കൂടുതല്‍ രേഖകള്‍ യുഐഡിഎഐ വെബ്സൈറ്റില്‍ ലഭ്യമാണ്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് സഹായവും ലഭിക്കും.

ആധാരത്തിന്റെ ഡിജിറ്റല്‍ പകര്‍പ്പ് എടുക്കാനും കുടിക്കടം സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനും ഭൂമിയുടെ സര്‍വ്വേ നമ്പര്‍ നല്‍കിയാല്‍ ന്യായവില അറിയാനും എന്റെ കേരളം പവലിയനിലെ സ്റ്റാളില്‍ രജിസ്ട്രേഷന്‍ വകുപ്പ് സൗകര്യമൊരുക്കും. സ്ഥലങ്ങളുടെയും ആധാരം ഉള്‍പ്പെടെയുള്ള രേഖകളുടെയും വിവാഹ രജിസ്ട്രേഷനും മറ്റും സംബന്ധിച്ചുമുള്ള പൊതുജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്. ആധാരം സ്വയം തയാറാക്കാന്‍ ആവശ്യമായ ഗൈഡ് ലൈനുകള്‍ സ്റ്റാളില്‍ നിന്ന് ലഭ്യമാകും. ചിട്ടികള്‍ വ്യാജമാണോ എന്ന് പരിശോദിക്കാനുള്ള സംവിധാനവുമൊരുക്കും.

സാമൂഹ്യക്ഷേമ വകുപ്പിന്റെ സ്റ്റാളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് യു ഡി ഐ ഡി, മെഡിക്കല്‍ കാര്‍ഡ് എന്നിവ സംബന്ധിച്ച സഹായങ്ങളും
സിവില്‍ സപ്ലൈസ് സ്റ്റാളുകളില്‍ മുന്‍ഗണന, എവൈ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് ആധാര്‍ മസ്റ്ററിംഗ് സൗകര്യവും ലഭിക്കും. തൊഴില്‍, വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം, പട്ടികജാതി/വര്‍ഗ്ഗ ക്ഷേമം തുടങ്ങിയ വകുപ്പുകള്‍ ഒരുക്കുന്ന കൗണ്ടറുകളില്‍ നിന്ന് സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് അറിയാനും സംശയങ്ങള്‍ സാധൂകരിക്കാനും അവസരമുണ്ടാകും.

 

date