Post Category
പുസ്തകോത്സവം സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ ആറ് മുതല്‍ ഒന്‍പത് വരെ കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പുസ്തകോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗം ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡോ.വി.ശിവദാസന്‍ എം.പി സംഘാടക സമിതി ചെയര്‍മാനായും മുകുന്ദന്‍ മഠത്തില്‍ വര്‍ക്കിങ്ങ് ചെയര്‍മാനായും പി.കെ വിജയന്‍ ജനറല്‍ കണ്‍വീനറായും യോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷനായി. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. വിജയന്‍, പ്രൊ. ബി മുഹമ്മദ് അഹമ്മദ്, എം.കെ രമേഷ്‌കുമാര്‍, എം.കെ മനോഹരന്‍, നാരായണന്‍ കാവുമ്പായി, വി.കെ പ്രകാശിനി തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments