Post Category
ഓണ്‍ലൈനില്‍ അംശാദായം ഒടുക്കണം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കിയതിന്റെ ഭാഗമായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള 57037145715 എന്ന നമ്പറിലേക്കു അംശാദായം ഒടുക്കുന്നതു പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മുഴുവന്‍ അംഗങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറി അംശാദായം ഒടുക്കണം. അംഗത്വം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടില്ലാത്ത അംഗങ്ങള്‍ http://services.unorganisedwssb.org/index.php/home വെബ്‌സൈറ്റ് വഴി ഓണ്‍ലൈനിലേക്ക് മാറണം. ഫോണ്‍: 04972970272
date
- Log in to post comments